Your Image Description Your Image Description

ഭവന വായ്പയ്ക്ക് പിന്നാലെ എംഎസ്എംഇ വായ്പയിലും ആശ്വാസമേകി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കാലാവധിക്ക് മുൻപ് വായ്പ അടച്ച് തീർക്കുമ്പോൾ പിഴ ഈടാക്കാൻ പാടില്ലെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരടു വിജ്ഞാപനത്തിലെ നിർദേശം കൂടുതൽ സഹായകമാകുക, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കാണ്. കൂടാതെ ഭവന വായ്പ മുൻകൂറായി തീർപ്പാക്കുമ്പോൾ പിഴ പാടില്ലെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം മുൻപെ നിലവിലുള്ളതാണ്.

അതേസമയം വായ്പ നിരക്കിൽ ഇളവ് പ്രഖ്യാപിക്കുമ്പോൾ പലപ്പോഴും അത് പ്രയോജനപ്പെടുത്താൻ എംഎസ്എംഇകൾക്ക് സാധ്യമാകുന്നില്ല. കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലേക്കോ ധനസ്ഥാപനങ്ങളിലേക്കോ വായ്പ മാറ്റുന്നതിനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. വിജ്ഞാപനത്തിലെ നിർദേശങ്ങൾ നടപ്പാകുമെങ്കിൽ ഇതിന് പരിഹാരമാകുമെന്നാണ് എംഎസ്എംഇ സംരംഭകർ പറയുന്നത്.

അതുപോലെ ഫ്ലോട്ടിങ് നിരക്ക് ബാധകമായ വായ്പകളെ ഉദ്ദേശിച്ച് മാത്രമുള്ളതാണ് നിർദേശം പുറത്ത് വന്നിരിക്കുന്നത്. കൂടാതെ ബാങ്കുകളുടെയും ധനസ്ഥാപനങ്ങളുടെയും നിർദേശങ്ങൾ പരിഗണിച്ച ശേഷം മാത്രമാണ് അന്തിമ തീരുമാനം എടുക്കുന്നത്. ബാങ്കുകൾക്ക് മാർച്ച് 21 വരെ ആക്ഷേപം സമർപ്പിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *