Your Image Description Your Image Description

മോഹന്‍ലാല്‍-ശോഭന എന്നിവരെ പ്രധാന കഥാപാത്രമാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഏപ്രില്‍ 25ന് ചിത്രം തിയറ്ററിലെത്തും. മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

രാജ് കപൂർ-നർഗീസ് ദത്ത് , ദിലീപ് കുമാർ-വൈജയന്തിമാല, പ്രേം നസീർ-ഷീല, എം.ജി.ആർ-സരോജ ദേവി എന്നിവർ മുതൽ അമിതാഭ് ബച്ചൻ-രേഖ , കമൽ ഹാസൻ-ശ്രീദേവി, ഷാരൂഖ് ഖാൻ-കാജോൾ വരെ ഇന്ത്യൻ സിനിമയിൽ ഐക്കണിക് ഓൺ സ്‌ക്രീൻ ജോഡികൾക്ക് ക്ഷാമം ഉണ്ടായിട്ടില്ല. ഈ താരജോഡികൾക്ക് യുവ തലമുറ നിന്ന് വരെ ഫാൻസുണ്ട്. അതുപോലെ വര്‍ഷങ്ങള്‍ക്കിപ്പുറം മോഹൻലാൽ-ശോഭന കോംമ്പോ എങ്ങനെ വര്‍ക്കാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.

മോഹന്‍ലാലും ശോഭനയും മത്സരിച്ച് അഭിനയിച്ച് അഭ്രപാളിയില്‍ അവിസ്മരണീയമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട്. അമ്പതിലേറെ സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരങ്ങളായുള്ള വളർച്ച പരസ്പരം അടുത്ത് നിന്ന് കണ്ട‌വർ. ശോഭനയും മോഹൻലാലിനും മാത്രമായി ഒരു കെമിസ്ട്രിയുണ്ടെന്ന് ഏവരും പറയാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *