Your Image Description Your Image Description

അമേരിക്കന്‍ സൈന്യത്തിലെ ആരോഗ്യ ഏജന്‍സിയുടെ തലവനും സൈന്യത്തിലെ ഏറ്റവും മുതിര്‍ന്ന കറുത്തവര്‍ഗക്കാരായ വനിതാ ഓഫീസര്‍മാരില്‍ ഒരാളുമായ ലെഫ്റ്റനന്റ് ജനറല്‍ ടെലിറ്റ ക്രോസ്ലാന്‍ഡിനെ ജോലിയില്‍ നിന്ന് നിര്‍ബന്ധിതമായി പിരിച്ചുവിട്ടെന്ന് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. ക്രോസ്‌ലാന്‍ഡിന്റെ വിരമിക്കല്‍ പരസ്യമായി പ്രഖ്യാപിച്ചെങ്കിലും, 32 വര്‍ഷത്തെ സൈനിക ജീവിതം അവസാനിപ്പിക്കാന്‍ അവര്‍ നിര്‍ബന്ധിതയായി എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ക്രോസ്ലാന്‍ഡിനോട് വിരമിക്കണമെന്ന് പറഞ്ഞിരുന്നതായും അതിനുള്ള കാരണം അവര്‍ക്ക് നല്‍കിയിട്ടില്ലെന്നും മുന്‍ ഉദ്യോഗസ്ഥ പറയുന്നു. ക്രോസ്ലാന്‍ഡ് വിരമിച്ചതിന്റെ കാരണം വിശദീകരിക്കാന്‍ പെന്റഗണ്‍ വിസമ്മതിച്ചതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് ഉണ്ട്. പെന്റഗണിലെ വൈവിധ്യം, തുല്യത എന്നിവ ഇല്ലാതാക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വേഗത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

സ്ത്രീകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍, പരമ്പരാഗതമായി പ്രാതിനിധ്യം കുറഞ്ഞ മറ്റ് ഗ്രൂപ്പുകള്‍ എന്നിവര്‍ക്കുള്ള അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് വൈവിധ്യം, തുല്യത, എന്നിവ ലക്ഷ്യമിടുന്നത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അസമത്വങ്ങളും ഘടനാപരമായ വംശീയതയും പരിഹരിക്കുന്നതിന് ഡെമോക്രാറ്റുകളുടെ പിന്തുണയുള്ള അത്തരം പരിപാടികള്‍ ആവശ്യമാണെന്ന് പൗരാവകാശ വക്താക്കള്‍ വാദിക്കുന്നു. അതേസമയം, ‘ഉത്തരവാദിത്തം തനിക്ക് മനസ്സിലാകാത്തതുകൊണ്ടല്ലെന്നും, തീര്‍ച്ചയായും സൈന്യത്തില്‍ ഒരു സ്ത്രീയാകുന്നതില്‍ നിന്നും വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *