Your Image Description Your Image Description

തെന്നിന്ത്യന്‍ താരം രംഭ വെള്ളിത്തിരയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങുന്നു. 1990 കളിൽ ദ‍ക്ഷിണേന്ത്യൽ സിനിമാലോകം അടക്കി ഭരിച്ചിരുന്ന നടിയായിരുന്നു രംഭ. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച രംഭ ശക്തമായ സ്‌ക്രീന്‍ സാന്നിധ്യം, അവിസ്മരണീയമായ ഡാന്‍സ് എന്നിവയിലൂടെയാണ് പ്രശസ്തയായത്.

അതേസമയം ആ കാലഘട്ടത്തിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരായിരുന്ന രംഭ വിവാഹശേഷമാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത്. ഇപ്പോഴിതാ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി.

“സിനിമ എന്‍റെ എക്കാലത്തെയും പ്രാഥമിക അഭിനിവേശമാണ്, ഒരു അഭിനേത്രിയെന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്ന വേഷങ്ങൾ സ്വീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകരുമായി ആഴത്തിൽ ഇടപഴകാൻ പ്രാപ്തയാക്കുന്ന വേഷങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു ,” -രംഭ പറഞ്ഞു.

നാൽപ്പതുകളുടെ അവസാനത്തിൽ എത്തിയ രംഭ “ആ ഒക്കത്തി അടക്ക്” എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തൻ്റെ കരിയർ ആരംഭിച്ചത്. സർഗം, ഹിറ്റ്‌ലർ, മയിലാട്ടം, കൊച്ചി രാജാവ് തുടങ്ങി നിരവധി മലയാള ചിത്രത്തിങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *