Your Image Description Your Image Description

ധാരാളം ആളുകൾ നേരിടുന്ന ഒരു പ്രശ്നമാണല്ലോ മുടി കൊഴിച്ചിൽ. എന്തൊക്കെ ചെയ്തിട്ടും ഇതിനൊരു പരിഹാരം കിട്ടാത്തവരും ഏറെയാണ്. വായൂ മലിനീകരണം, ജീവിത ശൈലിയിലുള്ള പ്രശ്നങ്ങൾ, പോഷകക്കുറവ് തുടങ്ങിയവയെല്ലാം മുടിയെ ബാധിക്കാറുണ്ട്. പരിധിയിൽ കൂടുതൽ മുടി ഒരു ദിവസം കൊഴിയുന്നുണ്ടെങ്കിൽ അത് തീർച്ചയായും നിങ്ങൾ ഒരു ഡോക്ടറെ കാണേണ്ടത് ആവശ്യമാണ്. അതോടൊപ്പം മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും മുടി തഴച്ച് വളരാനും ചില എണ്ണകൾ നമ്മെ സഹായിക്കും ആ എണ്ണകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

1. ബദാം ഓയില്‍

വരണ്ട മുടിയുടെ അറ്റം പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം പോലും കെടുത്തിയേക്കാം. മുടിയുടെ മൃദുത്വം നഷ്ടപ്പെടുമ്പോള്‍ മുടിയുടെ ഭംഗിയൂടെ ആകൃതിയും തന്നെ നഷ്ടപ്പെടാറുണ്ട്. മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ ബദാം ഓയില്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന വൈറ്റിമന്‍ ഇ പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. മുടിയുടെ കേടുപാടുകള്‍ പരിഹരിച്ച് മുടിയെ നന്നാക്കുകയും ചെയ്യുന്നു.

2. ആവണക്കെണ്ണ

മുടി വളരാന്‍ ഏറ്റവും മികച്ചതാണ് ആവണക്കെണ്ണ. മറ്റ് എണ്ണകളില്‍ നിന്ന് വ്യത്യസ്തമായി, ആവണക്കെണ്ണയില്‍ ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, ആവണക്കെണ്ണ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയുടെ തണ്ടിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മുടിയെ ശക്തിപ്പെടുത്താനും മുടികൊഴിച്ചില്‍ തടയാനും ഇത് വളരെയധികം സഹായിക്കും

3. വെളിച്ചെണ്ണ

മുടി തഴച്ച് വളരാന്‍ വെളിച്ചെണ്ണയോളം സഹായിക്കുന്ന മറ്റൊന്നുമില്ലെന്ന് പഴമക്കാര്‍ പറയാറുണ്ട്. വെളിച്ചെണ്ണ ഉപയോഗിച്ച് പതിവായി മസാജ് ചെയ്യുന്നത് മുടി പൊട്ടുന്നതും വരണ്ട് പോകുന്നതും തടയാന്‍ സഹായിക്കും. വെളിച്ചെണ്ണയ്ക്ക് മുടി വേരുകളില്‍ ആഴത്തില്‍ തുളച്ചുകയറാനും മുടിക്ക് പോഷണം നല്‍കാനും ഈര്‍പ്പമുള്ളതാക്കാനും അതിന്റെ മൃദുവായ ആരോഗ്യകരമായ അവസ്ഥ നിലനിര്‍ത്തുന്നതിനും കഴിയും. ശിരോചര്‍മ്മത്തിലെ പിഎച്ച് നില പോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലോറിക് ആസിഡിന് ഫംഗസ് വിരുദ്ധ, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുണ്ട്.

4. റോസ്മേരി ഓയില്‍

തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ആന്‍റി ഓക്‌സിഡന്‍റുകള്‍, ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ, അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് റോസ്‌മേരി ഓയില്‍. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി കൊഴിച്ചിലിനെ തടയാനും കരുത്തുറ്റ മുടി വളരാനും റോസ്‌മേരി ഓയില്‍ സഹായിക്കും.

5. ഒലിവ് ഓയില്‍

ഒലിവ് ഓയിലില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മുടിയുടെ വരള്‍ച്ച, തുമ്പ് പൊട്ടല്‍, നിറം മങ്ങള്‍ എന്നിവ തടഞ്ഞ് മുടിക്ക് ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു. ഒലിവ് ഓയില്‍ ഡൈ ഹൈഡ്രോട്ടെസ്റ്റോസ്റ്റിറോണ്‍ അല്ലെങ്കില്‍ ഡിഎച്ച്ടി എന്ന ഹോര്‍മോണിനെ തലയോട്ടിയില്‍ ബന്ധിപ്പിക്കുന്നത് തടയുന്നു, ഇത് മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കുകയും മുടിയുടെ വളര്‍ച്ചയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ മുടി താരന്‍ വരാന്‍ സാധ്യതയുള്ളതാണെങ്കില്‍, ഒലിവ് ഓയിലിന്റെ ആന്റിഫംഗല്‍ ഗുണങ്ങള്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ഒലിവ് ഓയിലിന്റെ മോയ്‌സ്ചറൈസിംഗ് ഇഫക്റ്റുകള്‍ മുടി വളരാനുംസഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *