Your Image Description Your Image Description

മത്സ്യ ബന്ധനത്തിനിടെ വലയിൽ കുടുങ്ങിയത് അമ്പരപ്പിക്കുന്ന രൂപമുള്ള ജീവി. റഷ്യന്‍ വംശജനായ റോമൻ ഫെഡോർട്സോവിനാണ് അന്യ​ഗ്രഹ ജീവിയുടേതിന് സമാനമായ ജീവിയെ ലഭിച്ചത്. വലയില്‍ കുടുങ്ങിയ ഈ അത്യപൂര്‍വ്വ ജീവിയെ കുറിച്ച് കൂടുതലറിയാനായി റോമന്‍ അതിന്‍റെ വീഡിയോ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. മനുഷ്യന്‍റെ തലയുടേതിന് സമാനമായ രൂപത്തിന് കണ്ണുകളും മൂക്കും വായുമൊക്കെയുണ്ട്. മുഖത്തിന് സമാനമായ ഭാഗത്താണ് ഇവ. പിന്‍ഭാഗം ഏതാണ്ട് മനുഷ്യന്‍റെ തലയുടെ ആകൃതിയിലുമാണ്.

റോമന്‍ പങ്കുവച്ച വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് റോമന്‍ ഇങ്ങനെ കുറിച്ചു, ‘ആപ്റ്റോസൈക്കിൾ, അല്ലെങ്കിൽ മിനുസമാർന്ന ഫ്രോഗ്ഫിഷ്. പിനാഗോറിഡേ കുടുംബത്തിലെ ഒരു ഇനം റേ-ഫിന്നിഡ് മത്സ്യമാണ് ആപ്റ്റോസൈക്ലസ് വെൻട്രിക്കോസസ്. വടക്കൻ പസഫിക് സമുദ്രത്തിലാണ് ഇവയെ പൊതുവെ കണ്ട് വരുന്നത്.’

വീഡിയോ വളരെ വേഗം സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഓരോരുത്തരും തങ്ങളുടെ മനോധർമ്മത്തിന് അനുസരിച്ച് കുറിപ്പുകളെഴുതി. മിക്ക ആളുകളും അത് അന്യഗ്രഹ ജീവിയാണോയെന്ന് സംശയം പ്രകടിപ്പിച്ചു. എന്നാല്‍, അത് സ്മൂത്ത് ലംപ്സക്കർ എന്ന മത്സ്യമാണെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി. ഒരു കാഴ്ചക്കാരന്‍ തമാശയായി എഴുതിയത്, അത് കടലിന്‍ അടിയില്‍ ജീവിക്കുന്ന അന്യഗ്രഹ ജീവികളുടെ വളര്‍ത്തുമൃഗമാണെന്നായിരുന്നു. ചെർണോബില്ലില്‍ നിന്നുള്ള ആണവവികിരണമേറ്റ മത്സ്യം എന്നായിരുന്നു മറ്റൊരു കുറിപ്പ്. നിങ്ങൾ കാഴ്ചക്കാരന് വേണ്ടി അന്യഗ്രഹ ജീവിയുടെ തല കോയ്തോയെന്നായിരുന്നു ഒരു ചോദ്യം. ഏതാണ്ട് രണ്ടര ലക്ഷത്തോളം പേരാണ് വീഡിയോ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *