Your Image Description Your Image Description

പാലക്കാട്: മണ്ണാർക്കാട് യുവാവ് അമ്മാവനെ കുത്തിപ്പരിക്കേൽപ്പിച്ചു. പറമ്പുള്ളി ചക്കിങ്ങൽ രാജുവിനാണ് (48) വയറിന് കുത്തേറ്റത്. ഇയാളെ ആക്രമിച്ച സഹോദരിയുടെ മകൻ പ്രശാന്തിനെ(28) പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രശാന്തിന്റെ അമ്മയുടെ സഹോദരനാണ് കുത്തേറ്റ രാജു.

പണം ആവശ്യപ്പെട്ടു കൊണ്ട് പ്രശാന്ത് മുത്തശിയുടെ അടുത്ത് ബഹളം വയ്ക്കുന്നത് കേട്ടാണ് അമ്മാവനായ രാജു അങ്ങോട്ടെത്തിയത്. തുടർന്ന് പ്രശാന്തിനെ ചോദ്യം ചെയ്ത രാജുവിന്റെ വയറ്റിൽ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് യുവാവ് കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ രാജു താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രാജുവിന്റെ പരിക്ക് ഗുരുതരമല്ല. പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. അറസ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *