Your Image Description Your Image Description

തിരുവനന്തപുരം: ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു പാതിരാത്രിയിലും പൊതുജനങ്ങള്‍ക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനില്‍ കയറി വരാന്‍ സാധിക്കണം. പരാതിയുമായി എത്തുന്നവര്‍ക്ക്, അവരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരവുമായി തിരികെ പോകാന്‍ ആകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആളുകളെ പ്രയാസത്തിലാക്കുന്നതും ഞെട്ടിക്കുന്നതുമായ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളെ മുന്‍ നിര്‍ത്തി ചില പഠനങ്ങള്‍ നടത്തേണ്ടത് ഉണ്ട്. എന്താണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ എന്ന് പഠനം നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതിയ തലമുറ മൂല്യങ്ങളില്‍ അടിയുറച്ചു വളര്‍ന്നു വരേണ്ടതുണ്ട്. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടക്കം പരിഷ്‌കരണങ്ങള്‍ ആവശ്യമുണ്ടോയെന്ന് പരിശോധിക്കണം. ഇത്തരം പഠനത്തിന് പൊലീസ് തന്നെ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുജനങ്ങളോട് മൃദുവായും കുറ്റവാളികളുടെ ദൃഢമായും പെരുമാറണം. ആരുടെയും സമീപനം മറിച്ച് ആകരുതെന്നും. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ഇവരുടെ പരാതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ അങ്ങേയറ്റം അവധാനതയോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *