Your Image Description Your Image Description

പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ എൽ പി, യു പി സ്കൂളുകളിലെ കാഴ്ച പരിമിതിയുള്ള കുട്ടികൾക്ക് സൗജന്യമായി കണ്ണട നൽകുന്ന പദ്ധതിക്ക് തുടക്കമായി. ബാലസൗഹൃദ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ‘കാഴ്ച’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങില്‍ എച്ച് സലാം എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. 2024 -25 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി 28 വിദ്യാർഥികൾക്ക് കണ്ണടകൾ നൽകി. ആലപ്പുഴ ജില്ലാ മെഡിക്കൽ ഓഫീസിൻ്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും അമ്പലപ്പുഴ യു.എച്ച്.ടി.സി.യിലെ ഒപ്റ്റോമെട്രിസ്റ്റും ചേർന്നാണ് കാഴ്ച പരിശോധന നടത്തിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ജി സൈറസ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ഷീജ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ കെ ബിജുമോൻ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പഞ്ചായത്തംഗം അജയഘോഷ്, മെഡിക്കൽ ഓഫീസർ ഡോ. എ ടി അഞ്ചു, ഡോ. ഹരിശങ്കർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *