Your Image Description Your Image Description

ദുബായ്: ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിർമ്മിച്ച പുതിയ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് മാർച്ചിൽ വിക്ഷേപിക്കുമെന്ന് അധികൃതർ അറിയിച്ചു. ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തിഹാദ് സാറ്റ് എന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

അതേസമയം സിന്തറ്റിക് അപർച്ചർ റഡാർ (എസ്എആർ) ഇമേജിങ് സാങ്കേതികവിദ്യ ഉൾക്കൊള്ളുന്ന ഇത്തിഹാദ് സാറ്റ് എല്ലാ കാലാവസ്ഥയിലും കൃത്യതയോടെ ഭൂമിയെ നിരീക്ഷിക്കും. കൂടാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *