Your Image Description Your Image Description

കൊച്ചി: ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്. പദ്ധതിയുടെ ഭക്തർ വഞ്ചിക്കപ്പെടരുതെന്നും കോടതി പറയുന്നു. പദ്ധതിയുടെ പേരിൽ പണം പിരിച്ചെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നടപടി. റിപ്പോർട്ടിന്മേൽ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി.

പൊലീസിൻറെ റിപ്പോർട്ടിന്മേൽ നടുക്കം രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. എഡിജിപി എം.ആർ.അജിത് കുമാറാണ് മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. ശബരിമലയിലെ ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുവേണ്ടിയാണ് പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചത്. രണ്ട് വർഷമായി ഈ പദ്ധതി ശബരിമലയിൽ നടന്നിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *