Your Image Description Your Image Description

കോഴിക്കോട് ഓഫീസ് ക്ലബ്ബിൽ തോക്ക് ചൂണ്ടി മദ്യലഹരിയിലായിരുന്ന യുവാവിൻ്റെ ഭീഷണി. ഉള്ളിയേരി സ്വദേശി സുതീന്ദ്രനായി അന്വേഷണം തുടരുകയാണ്. ഇന്നലെ രാത്രി ആയിരുന്നു സംഭവം.

മദ്യ ലഹരിയിലായിരുന്ന യുവാവ് ആണ് പരാക്രമം നടത്തിയത്. ക്ലബിനകത്ത് മദ്യപിച്ചിരുന്നവരെ തോക്ക് ചൂണ്ടി ഭീഷിണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. പൊലിസിനെ വിവരം അറിയിച്ചതോടെ തോക്ക് ഉപേക്ഷിച്ച് യുവാവ് സ്ഥലം വിട്ടു. കാറിനുള്ളിൽ നിന്നും തോക്ക് കണ്ടെത്തി.

ക്ലബ് അംഗങ്ങൾ നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ പരാക്രമം തടയാൻ ഉത്തരവാദിത്വപ്പെട്ടവർ തയ്യാറായില്ലെന്ന ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *