Your Image Description Your Image Description

കൃഷിക്കും ഉത്പാദന മേഖലക്കും ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും പരിഗണന നൽകി വെളിയനാട് ബ്ലോക്ക്‌ പഞ്ചായത്ത് 2025-26 വർഷത്തെ ബജറ്റ്

വൈസ് പ്രസിഡന്റ് ബീന ജോസഫ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ നികുതി, നികുതിയേതര വരുമാനവും ജനറൽ പർപ്പസ് ഫണ്ടും സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതവും കേന്ദ്ര ധനകാര്യ കമ്മീഷൻ ഫണ്ടുകളും മറ്റ് വരവുകളും ചേർത്ത് 9,80,98850 രൂപ വരവും 8,07,98000 രൂപ ചെലവും 1,7300850 രൂപയുടെ നീക്കിയിരിപ്പുമുള്ള മിച്ച ബജറ്റാണ് അവതരിപ്പിച്ചത്.

ഉത്പാദന മേഖലയിൽ വനിത ഗ്രൂപ്പുകളെ കണ്ടെത്തി അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ധനസഹായം നൽകൽ, വിവിധ യൂണിറ്റുകൾ സ്ഥാപിക്കൽ, പുതിയയിനം ഫലവർഗ്ഗകൃഷി, പാടശേഖരങ്ങളിൽ പുറം ബണ്ട് സംരക്ഷണം, പാടശേഖരങ്ങൾക്ക് പമ്പ്സെറ്റ് തുടങ്ങിയ പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് പി കെ വേണുഗോപാൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ശ്രീകുമാർ, നീനു ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം വി വിശ്വംഭരൻ, സരിത സന്തോഷ്, സബിതാ രാജേഷ്, സി വി രാജീവ്, പ്രമോദ് ചന്ദ്രൻ, ആശാ ജോസഫ്, റോജി ജോസഫ്, പ്രീതി സജി, സന്ധ്യാ സുരേഷ്, ആശാ ദാസ്, സൗമ്യ മോഹൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *