Your Image Description Your Image Description

വാഷിങ്ടണ്‍: അജ്ഞാത സ്രോതസുകളില്‍ നിന്ന് വാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ട്രംപി​ന്റെ ഭീഷണി. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വ്യാജവാർത്തകൾ ഉണ്ടാകുന്നുണ്ടെന്നും, അത്തരം വാര്‍ത്ത നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്ന ഭീഷണിയാണ് ട്രംപി​ന്റെ സോഷ്യൽ മീഡിയ കുറിപ്പിലുള്ളത്.

‘ഞാന്‍ അധികാരത്തിലെത്തിയതിനു ശേഷം വ്യാജ വാര്‍ത്തകളും പുസ്തകങ്ങളും കെട്ടുകഥകളും ഉണ്ടാകുന്നുണ്ട്. സത്യസന്ധതയില്ലാത്ത എഴുത്തുകാര്‍ക്കെതിരേയും പ്രസാധകര്‍ക്കെതിരേയും കേസെടുക്കും. അപകീര്‍ത്തികരമായി പ്രചരിപ്പിക്കുന്ന ഈ കഥകള്‍ കെട്ടിച്ചമച്ചതാണ്. അതിനെതിരെ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കണം. അത് രാജ്യത്തിനുള്ള സേവനമായിരിക്കും’ എന്ന് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പത്രപ്രവര്‍ത്തകന്‍ മൈക്കല്‍ വുള്‍ഫിന്‍റെ ഓള്‍ ഓര്‍ നത്തിങ്: ഹൗ ട്രംപ് റീക്യാപ്ചേര്‍ഡ് അമേരിക്ക’ എന്ന പുസ്തകം പുറത്തിറങ്ങി വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ട്രംപിന്‍റെ പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *