Your Image Description Your Image Description

ബഹ്റൈനിലെ പ്രധാന റോഡുകളിൽ നിന്ന് ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ ട്രാഫിക് പോലീസ് പിടികൂടി. 170 ഇലക്ട്രിക് സ്കൂട്ടറുകളാണ് ട്രാഫിക് പോലീസ് പിടികൂടിയത്. കാറുകൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവയുടെ ​ഗതാ​ഗതത്തിന് മാത്രമായി നിയുക്തമാക്കിയിരുന്ന പാതകളിൽ ഡ്രൈവിങ് നടത്തിയതിനാണ് ഇവ പിടിച്ചെടുത്തത് എന്ന അധികൃതർ അറിയിച്ചു.

അതേസമയം രാജ്യത്തെ നിരത്തുകളിൽ ലൈസൻസില്ലാത്ത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. പൊതുവേ വേ​ഗത കുറഞ്ഞ ഈ വാഹനങ്ങൾ പൊതു നിരത്തുകളിലും പ്രധാന റോഡുകളിലും എത്തുമ്പോൾ അപകട സാധ്യത കൂടുതലായിരുന്നു.

ഇ സ്കൂട്ടറുകളുടെ അനിയന്ത്രിതമായ ഉപയോഗം മരണങ്ങൾക്ക് കാരണമാകുകയും വാഹനമോടിക്കുന്നവർക്കും കാൽനടയാത്രക്കാർക്കും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. പൊതു സ്വത്തിന് നാശ നഷ്ടം വരുത്തുന്നതിനോടൊപ്പം ഗതാഗത തടസ്സത്തിനും കരണമായതിനെ തുടർന്നാണ് പ്രധാന നിരത്തുകളിൽ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *