Your Image Description Your Image Description

മഞ്ഞപ്ര : മഞ്ഞപ്ര യോഗ കൂട്ടായ്മ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടത്തിയ 108 സൂര്യനമസ്ക്കാരം യജഞം വേറിട്ട അനുഭവ സാക്ഷ്യമായി.

മഞ്ഞപ്ര ഹിൽമീയോഗ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് സൂര്യനമസ്ക്കാരം യജ്ഞം ഒരുക്കിയത്. ജീവിതത്തിലും ലോകത്തിലും അന്ധകാരത്തെയും അജഞതയെയും മറിക്കടക്കുന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് മഹാശിവരാത്രി കൊണ്ട് ഉദ്ധേശിക്കുന്നത്. 108 സൂര്യനമസ്ക്കാരം ചെയ്യുന്നത് വഴി ശരീരം, ശ്വസനം, മനസ് ഇവയെ കൃത്യമായി സമന്വയിപ്പിച്ച് കൊണ്ട് മനസിനേയും ശരീരത്തിൻ്റെ എല്ല വ്യവസ്ഥകളെയും ശുദ്ധീകരിക്കാനും ഊർജസ്വലമാക്കുവാനും ഒരു മണിക്കൂർ നീളുന്ന 108 സൂര്യനമസ്കാരം സഹായിക്കും.

വീട്ടമ്മമാരും സർവ്വീസിൽ നിന്ന് വിരമിച്ചവരുമായ വനിതകളാണ് ഈ കൂട്ടായ്മയിൽ പങ്കെടുത്തത്.
സ്ത്രീകളുടെ ശാരീരികവും മാനസികവുമായ വളർച്ചയാണ് ഈ കൂട്ടായ്മ ലക്ഷ്യം വയ്ക്കുന്നതെന്ന് യോഗാചാര്യ ഷിജി വർഗീസ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ഈയോഗ സെൻറർ പ്രവർത്തിച്ചു വരുന്നു.
12 വയസ് മുതൽ 75 വയസ് വരെ പ്രായമുള്ള സ്ത്രീകളും, കുട്ടികളും ഈ കൂട്ടായ്മയിൽ ഉണ്ട്.
മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ വരെ ഈ യോഗ സെൻറ്റിലെ പഠിതക്കളാണ്.
മഞ്ഞപ്ര എൻ എസ് എസ് കരയോഗം ഹാളിലാണ് യോഗ ക്ലാസ് പ്രവർത്തിക്കുന്നത്.
പൊതു പ്രവർത്തക സാമൂഹിക, സാംസ്കാരിക, കാര്യണ്യ, ആത്മീയ രാഷ്ട്രീയ രംഗത്ത് സജീവ പ്രവർത്തകയും മഞ്ഞപ്ര പഞ്ചായത്ത് മുൻ മെമ്പറും കൂടിയാണ് യോഗചാര്യ ഷിജി വർഗീസ്.

Leave a Reply

Your email address will not be published. Required fields are marked *