Your Image Description Your Image Description

നമ്മുടെ കോൺഗ്രസ് പ്രവർത്തകരെല്ലാമിപ്പോ വല്ല നഴ്സറിയിലുമാണോ പഠിക്കുന്നത് എന്നെനിക് ചെറിയൊരു സംശയമുണ്ട്. സപ്പോർട്ട് ചെയ്യുന്നവരെ കൂടെ നിർത്തുകയും എതിർക്കുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് അവിടെയാണല്ലോ. ചിലപ്പോ പാർട്ടിയിൽ വിവരമുള്ള ഒരാളിനെ കണ്ടപ്പോൾ അത് അംഗീകരിക്കാനുള്ള മടിയാവാനും മതി.
എന്ത് കാര്യമുണ്ടായാലും ഭരണ പക്ഷത്തിനെ കുറ്റം പറഞ്ഞോണ്ടിരുന്നാൽ മതിയെന്ന ധാരണ ആയിരുന്നു കോൺഗ്രസിന്. ഇങ്ങനെ ഭരണ പക്ഷത്തിന്റെ കുറ്റം പറഞ്ഞിരിക്കുന്നതിനിടയിൽ സ്വന്തം വീട്ടിലെ നീക്കങ്ങൾ ആശാന്മാർ അറിയാതെ പോയി.
അത്യാവശ്യം ലോക പരിചയം ഉള്ള ആൾ ആയതു കൊണ്ട് തന്നെ ശശി തരൂരിന് പാർട്ടിയ്ക്കുള്ളിലെ കാര്യങ്ങളെ കുറിച്ച ചെറുതായിട്ടൊക്കെ മനസ്സിലായപ്പോ പുള്ളി പെട്ടെന്ന് മറു കണ്ടം ചാടി. പുള്ളിയ്ക് ഇപ്പോഴാണ് കാര്യങ്ങൾ തിരിഞ്ഞതെന്നു സാരം. പാർട്ടിയിലെ ചില തീരുമാനങ്ങളെ കുറിച്ച മോശം പറഞ്ഞായിരുന്നു തുടക്കം. പിന്നെ കാര്യങ്ങൾ കൈവിട്ടു പോയി.
ഇനിയിപ്പോ എന്ത് ചെയ്യുമെന്ന് കോൺഗ്രെസ്സിനകത് മാറിയും തിരിഞ്ഞുമിരുന്നു ചർച്ചയോട് ചർച്ചയായി. അവസാനം കാര്യം തീരുമാനമായി.
ശശി തരൂരിന്റെ നിലപാട് സമ്മർദ്ദ തന്ത്രമെന്ന് ഹൈക്കമാൻഡ് അങ്ങ് പ്രഗ്യാപ്പിച്ചു . അതുകൊണ്ടു തന്നെ, തരൂരിന് വഴങ്ങേണ്ടതില്ലെന്ന തീരുമാനവുമെടുത്തു . അതിന്റെ ഫസ്റ്റ് സ്റ്റെപ് ആയി പറഞ്ഞത്, തരൂരിനെ പരമാവധി അ​വ​ഗണിക്കുന്ന സമീപനം സ്വീകരിക്കുകയാണ് .
ചുരുക്കി പറഞ്ഞാൽ ഇമ്മളാരും ഓനോട്‌ മുണ്ടണ്ടാണ്.
തീർന്നില്ല തരൂരിനെതിരെയുള്ള കുറ്റങ്ങൾ. എതിരാളികൾക്ക് തരൂർ രാഷ്ട്രീയ ആയുധം നൽകിയതാണത്രേ. പേടിച്ചിട്ടാണോ എന്നറിയില്ല, തരൂരിന്റെ അഭിപ്രായങ്ങളിൽ ഹൈക്കമാൻഡ് പരസ്യ പ്രതികരണം വിലക്കിയിട്ടുണ്ട്. തരൂരിന്റെ വിമർശനങ്ങളെ പൂർണ്ണമായും അവഗണിക്കാനും തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിക്കാനുമാണ് കോൺ​ഗ്രസ് നേതൃത്വത്തിൻ്റെ തീരുമാനം. കേന്ദ്രത്തിൽ മാത്രമല്ല, കേരളത്തിലും തരൂർ പാർട്ടിയെ വെട്ടിലാക്കിയെന്നാണ് ഹൈക്കമാൻഡിൻ്റെ വിലയിരുത്തൽ.
അതേസമയം, കോൺഗ്രസിലെ ഒരുവിഭാ​ഗം നേതാക്കൾ ശശി തരൂരിന്റെ പരസ്യ നിലപാടിൽ കടുത്ത അമർഷത്തിലാണ് ഇപ്പോഴുള്ളത്. തരൂർ പാർട്ടിയെ വെല്ലുവിളിക്കുന്നതായാണ് ഇവർ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത് പൊറുക്കാൻ ആകില്ലെന്നാണ് പല നേതാക്കളുടെയും നിലപാട്. ശരിക്കും ഇവന്മാർ പൊട്ടന്മാർ ആണോ അതോ അങ്ങനെ അഭിനയിക്കുന്നതാണോ?
എന്തായാലും കോൺഗ്രസ് മൊത്തത്തിലൊന്നു പേടിച്ച അവസ്ഥയാണിപ്പോൾ. ഉത്തരത്തിലിരിക്കുന്നത് കിട്ടിയതുമില്ല, കക്ഷത്തിരിക്കുന്നത് പോവുകയും ചെയ്തു എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങൾ. ഇതൊക്കെ ഹൈക്കമാന്ഡിന്റെ ചില ഉമ്മാക്കി കാട്ടി ആളെ പീഡിപ്പിക്കലല്ലേ എന്നാണു സംശയം. തരൂരിന് കുറച്ച് വിവരം വെച്ചപ്പോ ഇങ്ങനെ കയറിയങ്ങു പേടിക്കുന്നതെന്തിനാ? നിങ്ങളുടെ ഭാഗത്തു പ്രശ്നമൊന്നുമില്ലേൽ ചുമ്മാ ഒരു മൂലയ്ക്കിരുന്നാൽ പോരെ. ഇനിയും കയറിയങ്ങു ചൊരിഞ്ഞത് തരൂർ കയറിയങ്ങു മാന്തും എന്ന് വെച്ചിട്ടാവും പ്രതിഷേധം ഹൈക്കമാൻഡ് ഇങ്ങനെ ഒതുക്കിയത്.

അതേസമയം അടങ്ങിയിരിക്കാനും വിട്ടുകൊടുക്കാനും ശശി തരൂരും ഒരുക്കമല്ലെന്നാണ് കിട്ടിയിരിക്കുന്ന വിവരം . തന്റെ ഭാഗം വ്യക്തമാക്കിയും പാർയിൽ നേരിടുന്ന അവഗണന വിശദമാക്കിയും ഘടകകക്ഷി നേതാക്കളുമായി ഉൾപ്പെടെ തരൂർ ആശയവിനിമയം തുടങ്ങി. ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കലാണ് തരൂരിന്റെ ലക്ഷ്യം. അതേസമയം, തനിക്കെതിരെ പരസ്യമായി വിമർശനം കടുപ്പിച്ച കെ.സി വേണുഗോപാലിൻറെ നടപടിയിൽ തരൂർ അതൃപ്തനുമാണ്. മധ്യസ്ഥത വഹിക്കാൻ ആളില്ലാത്ത അവസ്ഥയാണ് പാർട്ടിയിലെന്നും മധ്യസ്ഥത വഹിക്കേണ്ടർ തന്നെ പക്ഷം പിടിക്കുകയാണെന്നുമാണ് തരൂരിൻറെ നിലപാട്. വന്നു വന്ന് അടുക്കള രഹസ്യമിപ്പോൾ അങ്ങാടിപ്പാടായ അവസ്ഥയാണിപ്പോ കോൺഗ്രസിനുള്ളിൽ നടക്കുന്നത്. ഇതിനൊക്കെ ഒരു അറുതി വരുന്നത് എന്നാണോ എന്തോ. എന്തായാലും നമുക് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *