Your Image Description Your Image Description

ക​ണ്ണൂ​ർ: ഓ​ട്ട​ത്തി​നി​ടെ കാ​ർ ക​ത്തി ന​ശി​ച്ചു. പാ​ൽ​ച്ചു​രം കൊ​ട്ടി​യൂ​ർ ബോ​യ്‌​സ് ടൗ​ൺ റോ​ഡി​ലെ ചു​ര​ത്തി​ലെ ര​ണ്ടാം വ​ള​വി​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി​യിലാണ് അപകടം ഉണ്ടായത്. സം​ഭ​വ​ത്തി​ൽ യാ​ത്ര​ക്കാ​ർ അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

പ​ന​മ​രം ചെ​റു​കാ​ട്ടൂ​ർ സ്വ​ദേ​ശി അ​ജോ​യും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. തീ ​ഉ​യ​രു​ന്ന​തു ക​ണ്ട ഉ​ട​നെ ഇ​വ​ർ കാ​റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചു​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പേ​രാ​വൂ​രി​ൽ​ നി​ന്നു അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. തീപിടുത്തത്തിൽ കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *