Your Image Description Your Image Description

വെള്ളമുണ്ട: വിവാഹ വാഗ്ദാനം നൽകി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വെള്ളമുണ്ട മംഗലശ്ശേരി ചാലഞ്ചേരി വീട്ടിൽ അസീസ് (49) ആണ് അറസ്റ്റിലായത്. 1993 ൽ യുവതി നൽകിയ പരാതിയിലാണ് പ്രതി ഇപ്പോൾ പിടിയിലായിരിക്കുന്നത്. യുവതിയുടെ പരാതിക്ക് പിന്നാലെ അസീസ് വിദേശത്തേക്ക് കടന്നിരുന്നു. വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്ന വഴി നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ചാണ് വെള്ളമുണ്ട പൊലീസ് അസീസിനെ പിടികൂടിയത്.

1993ലാണ് അസീസ് വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികപീഡനത്തിനിരയാക്കിയെന്ന് യുവതി പരാതി നൽകിയത്. യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞതോടെ ഇയാൾ വിദേശത്തേക്ക് മുങ്ങി ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാൾക്കെതിരെ പൊലീസ് ലുക്ക്‌ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

വെള്ളമുണ്ട എസ് എച്ച് ഓ ടി കെ മിനിമോളിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അസീസിനെ അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രസാദ്, സിവിൽ പോലീസ് ഓഫീസർ മുഹമ്മദ്‌ നിസാർ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *