Your Image Description Your Image Description

തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ അതി ജീവനസമരത്തിന് പിന്തുണ അർപ്പിച്ച് ഫ്രെബുവരി 25ന് ഐക്യദാർഢ്യ മഹാറാലി സംഘടിപ്പിക്കും. സംസ്ഥാനത്തെ വിവിധ ജനകീയ സമര നേതാക്കൾ പങ്കെടുക്കുന്ന റാലി രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കും. രാവിലെ 11 മണിയോടെ സെക്രട്ടറിയേറ്റിനു മുന്നിലുള്ള ആശ സമരപ്പന്തലിൽ ഐക്യദാർഢ്യ സമ്മേളനം ആരംഭിക്കും.

അക്ഷരാർഥത്തിൽ അന്നം മുട്ടിക്കഴിയുന്ന അശരണരായ ആശ ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ രണ്ടാഴ്ചക്കാലമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയിൽ നടത്തിവരുന്ന നിലനിൽപ്പിനായുള്ള സമരത്തിൽ ഉന്നയിക്കുന്ന ന്യായമായ എല്ലാ ഡിമാൻഡ്കളും അംഗീകരിച്ച് സമരം എത്രയും വേഗം ഒത്തുചേർപ്പാക്കണം എന്നാവശ്യപ്പെടട്ടാണ് ഐക്യദാർഢ്യ റാലി സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *