Your Image Description Your Image Description

അരൂർ : മഹൽ മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ സ്വകാര്യ റോഡിൽ സ്ഥാപിച്ചിരുന്ന മിന്നാരമാണ് ടോറസ് ലോറി ഇടിച്ചു തകർത്തത്. ചന്തിരൂർ ജുമാഅത്ത് പള്ളിയുടെ സമീപത്ത് ദേശീയപാതയുടെ അരികിലുള്ള സ്വകാര്യ റോഡിൽ സ്ഥാപിച്ചിരുന്ന മിന്നാരം ആണ് തകർന്നത്. ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെ റോഡിലൂടെ അശോകാ ബിൽഡ് കോണിൻ്റെ സിമിൻ്റ് മിക്സർ ടോറസ് ലോറി കടന്നു പോയിരുന്നു. ലോറിയുടെ വശം മിന്നാരത്തിൽ ഉടക്കിയാണ് അപകടം ഉണ്ടായത്. സമീപത്തെ മതിലും പൊട്ടൽ ഏറ്റിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ഭാരവാഹികൾ പറയുന്നു.

വർഷങ്ങൾക്ക് മുൻപ് സമീപത്തുള്ള ജുമാ മസ്ജിദിലേക്ക് ഭക്തജനങ്ങൾക്ക് പോകുന്നതിനായി അരൂർ ജുമാഅത്ത് കമ്മിറ്റി സ്വകാര്യവ്യക്തിയിൽ നിന്ന് വാങ്ങിയ സ്ഥലത്താണ് ഈ റോഡ് നിർമ്മിച്ചിട്ടുള്ളത്. സർക്കാർ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും റോഡ് കമ്മിറ്റി വിട്ടു നൽകിയിട്ടില്ല .റോഡിൻ്റെ അറ്റകുറ്റ പണികളും ഇമാഅത്ത് കമ്മിറ്റി നേരിട്ടാണ്
ചെയ്ത് വരുന്നത്. ദേശീയ പാതയിൽ നിന്ന് പഴയ എൻ.എച്ച് ലേക്കും പള്ളിയിലേക്കും പോകുന്നതിനുള്ള എളുപ്പ വഴിയാണ് ഈ റോഡ്.നാൽപത് മീറ്റർ നീളമുള്ളതാണ് റോഡ്. ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ വാഹനങ്ങൾ പഴയ എൻ.എച്ചിലേക്ക് വഴിതിരിച്ച് വിടുന്നതിനും ഈ ചെറിയ റോഡ് ഉപയോഗിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *