Your Image Description Your Image Description

മസ്കത്ത്: ഒമാനിലെ സമുദ്രോപരിതലങ്ങളിൽ എണ്ണ ചോർച്ച. വടക്കൻ ബാത്തിന, മുസന്ദം ​ഗവർണറേറ്റുകളിലെ സമുദ്രോപരിതലങ്ങളിലാണ് എണ്ണ ചോർച്ചയുണ്ടായതായി ജൈവവൈവിധ്യ അതോറിറ്റി സ്ഥിരീകരിച്ചത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ അറിയിച്ചു.

ഷിനാസ് വിലായത്തിലെ കണ്ടൽക്കാടുകളിലെക്കുള്ള പ്രവേശന കവാടം സംരക്ഷിക്കുന്നതിനുള്ള മുൻ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും അധികൃതർ അറിയിച്ചു. രണ്ട് ഗവർണറേറ്റുകളിലെയും മലിനീകരണ ബാധിത ബീച്ചുകളിൽ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എണ്ണ ചോർച്ചയുടെ ഉറവിടം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *