Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പു​മാ​യി ശ​ശി ത​രൂ​ർ എം​പി. പാ​ർ​ട്ടി​ക്ക് ത​ന്‍റെ സേ​വ​ന​ങ്ങ​ൾ വേ​ണ്ടെ​ങ്കി​ൽ ത​നി​ക്ക് മു​ന്നി​ൽ മ​റ്റ് വ​ഴി​ക​ളു​ണ്ടെ​ന്ന് ഒ​രു ഇം​ഗ്ലീ​ഷ് ദി​ന​പ്പ​ത്ര​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു.

ശ​ശി ത​രൂ​രിന്റെ പ്രതികരണം…..

കേ​ര​ള​ത്തി​ലെ പാ​ര്‍​ട്ടി​ക്ക് നേ​തൃ​പ്ര​തി​സ​ന്ധി​യു​ണ്ട്. ക​ഠി​നാ​ധ്വാ​നം ചെ​യ്തി​ല്ലെ​ങ്കി​ല്‍ കോ​ൺ​ഗ്ര​സി​ന് കേ​ര​ള​ത്തി​ല്‍ മൂ​ന്നാ​മ​തും തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വരും.കേ​ര​ള​ത്തി​ല്‍ പു​തി​യ വോ​ട്ട​ര്‍​മാ​രെ​യും യു​വാ​ക്ക​ളേ​യും പാ​ര്‍​ട്ടി​ക്ക് അ​നു​കൂ​ല​മാ​ക്കാ​ന്‍ ശേ​ഷി​യു​ള്ള ഒ​രു നേ​താ​വി​ന്‍റെ അ​ഭാ​വം കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ലു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് ത​ന്‍റെ ജ​ന​കീ​യ​ത പാ​ര്‍​ട്ടി​ക്കും ഗു​ണ​ക​ര​മാ​കു​ന്നു​ണ്ട്. പൊ​തു​വെ കോ​ണ്‍​ഗ്ര​സി​നെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ പോ​ലും ത​നി​ക്ക് വോ​ട്ട് ചെ​യ്തു. അ​താ​ണ് പാ​ര്‍​ട്ടി​ക്ക് വേ​ണ്ട​ത്.

കേ​ര​ള​ത്തി​ലെ നേ​തൃ​സ്ഥാ​നം സം​ബ​ന്ധി​ച്ച് സ്വ​ത​ന്ത്ര സം​ഘ​ട​ന​ക​ള്‍ ന​ട​ത്തി​യ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പു​ക​ളി​ല്‍ കോ​ണ്‍​ഗ്ര​സി​ലെ മ​റ്റു​ള്ള​വ​രേ​ക്കാ​ള്‍ താ​ന്‍ ഏ​റെ മു​ന്നി​ലാ​ണ്. പാ​ര്‍​ട്ടി അ​ത് ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍, താ​ന്‍ പാ​ര്‍​ട്ടി​ക്കു വേ​ണ്ടി ഉ​ണ്ടാ​കും. അ​ല്ലെ​ങ്കി​ല്‍, ത​നി​ക്ക് സ്വ​ന്ത​മാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ണ്ട്. ത​നി​ക്ക് മ​റ്റ് മാ​ര്‍​ഗ​മി​ല്ലെ​ന്ന് നി​ങ്ങ​ള്‍ ക​രു​ത​രു​ത്. പു​സ്ത​ക​ങ്ങ​ള്‍, പ്ര​സം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളു​ണ്ട്. ലോ​ക​മെ​മ്പാ​ടു നി​ന്നും പ്ര​സം​ഗം ന​ട​ത്താ​ന്‍ ക്ഷ​ണ​ങ്ങ​ള്‍ ഉണ്ട്.

രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും പുരോഗതിയുടെ കാര്യത്തിൽ താൻ എല്ലായ്‌പ്പോഴും തൻ്റെ അഭിപ്രായങ്ങൾ നിർഭയമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഞാൻ ഒരു രാഷ്ട്രീയക്കാരനെപ്പോലെയല്ല ചിന്തിക്കുന്നത്. സങ്കുചിതമായ രാഷ്ട്രീയ ചിന്തകൾ എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല. എനിക്ക് ബോധ്യപ്പെട്ട ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് ഞാൻ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കോൺഗ്രസിൻ്റെ എതിരാളികളായ സർക്കാരുകളുടെയോ പാർട്ടികളുടെയോ നല്ല കാര്യങ്ങളെ ഞാൻ ചിലപ്പോൾ അഭിനന്ദിക്കുന്നത് ഇതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *