Your Image Description Your Image Description

തിരുവനന്തപുരം: മുഖ്യമന്ത്രി ഇടപെട്ടാൽ ആശാ വർക്കർമാരുടെ സമരം ഉടൻ തീരുമെന്ന് മുതിർന്ന സി.പി.ഐ നേതാവ് സി. ദിവാകരൻ. അഞ്ചു മിനിറ്റ് കൊണ്ട് തീർക്കാവുന്ന കാര്യമേ ഇവിടെയുള്ളു എന്നും മുഖ്യമന്ത്രിയും സർക്കാരും സമരത്തോട് മുഖം തിരിഞ്ഞ് നിൽക്കുകയാണെന്നും ദിവാകരൻ ആരോപിച്ചു. ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള സെക്രട്ടറിയേറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം ദേശീയ ശ്രദ്ധയിലെത്തിക്കഴിഞ്ഞുവെന്നും എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്കുള്ളത്. ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി.എസ്.സി ശമ്പള വർധനയെ ന്യയീകരിക്കുകയാണ്. കേരളത്തിൽ പി.എസ്.സി ആവശ്യമുണ്ടോയെന്ന് പഠനം നടത്തണം. എലപ്പുള്ളി മദ്യ നിർമാണ ശാലയെ കുറിച്ചും കിഫ്ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽ.ഡി.എഫിനെ ദുർബലപ്പെടുത്തില്ല. സി.പി.ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ട്, ദിവാകരൻ പറഞ്ഞു.

എന്നാൽ മ​ന്ത്രി​മാ​രും സ​ർ​ക്കാ​റും ത​ള്ളി​പ്പ​റ​ഞ്ഞി​ട്ടും ആ​ശ വ​ർ​ക്ക​ർ​മാ​രു​ടെ സ​മ​രം 13ാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ടന്നു. വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി തു​ട​ങ്ങി​യ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ പൊ​ളി​ക്കാ​ൻ സ​ർ​ക്കാ​റും സി.​ഐ.​ടി.​യു​വും ​ശ്ര​മി​ക്കു​മ്പോ​ഴും സമരത്തിന് ജ​ന​കീ​യ പി​ന്തു​ണ ഏറുകയാണ്. ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വ​ലി​യ പി​ന്തു​ണ​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ക​ഞ്ഞി​വെ​ക്കാ​ൻ അ​രി​യും വി​റ​കും ന​ൽ​കി. വി​വി​ധ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക്​ പു​റ​മെ വ​ഴി​യാ​ത്ര​ക്കാ​രും ബ​സ്​ ജീ​വ​ന​ക്കാ​രു​മു​ൾ​​പ്പെ​ടെ സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള വ​രു​ടെ പി​ന്തു​ണയും സമരത്തിന് ലഭിക്കുന്നുണ്ട്.

ഓ​ണ​റേ​റി​യം കു​ടി​ശ്ശി​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചെ​ങ്കി​ലും മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളി​ലും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ നി​ല​പാ​ട്. പൊള്ളുന്ന ചൂടത്തും പോരാട്ട വീര്യം ഉച്ചസ്ഥായിയിലാണ്. അരപട്ടിണിയിൽ ആണെങ്കിലും ആവശ്യങ്ങൾ നേടാതെ വീട്ടിലേക്ക് മടക്കമില്ലെന്നാണു നിശ്ചയ ദാർഡ്യം. വേതനം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്നവരെ സർക്കാർ ഇതുവരെയും ചർച്ചയ്ക്കു വിളിച്ചിട്ടില്ല. ഒരു നിവൃത്തിയുമില്ലാതെ സ​മ​ര​മു​ഖ​ത്തെ​ത്തി​യി​രി​ക്കു​ന്ന ആ​ശ വ​ര്‍ക്ക​ര്‍മാ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ട് മു​ഖം തി​രി​ഞ്ഞു നി​ല്‍ക്കു​ന്ന ഇ​ട​തു സ​ര്‍ക്കാ​ര്‍ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് വിമൺ ഇ​ന്ത്യ മൂ​വ്‌​മെ​ന്റ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *