Your Image Description Your Image Description

ചെന്നൈ: കൃത്യസമയത്ത് ഭക്ഷണം നൽകാഞ്ഞതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചെന്നൈ തിരുമുള്ളൈവോയലിലാണ് സംഭവം. കമലന്ന നഗർ സ്വദേശി ധനലക്ഷ്മി (65) ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മിക്ക് അസുഖമായതിനാൽ ബുധനാഴ്ച കൃത്യസമയത്ത് ഭർത്താവായ വിനായകത്തിന് ഭക്ഷണം നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും വിനായകം ഭാര്യയെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും വിനായകം ഭാര്യയെ ഇതിനുമുൻപും ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *