Your Image Description Your Image Description

തിരുവനന്തപുരം: ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം വിട്ട് നൽകാത്തതിന്റെ പേരിൽ ദമ്പതികൾക്ക് നേരെ മർദനം. മലയന്‍കീഴ് സ്വദേശികളായ അനീഷ്, ഭാര്യ ആര്യ എന്നിവരെയാണ് ഒരു സംഘം മർദിച്ചത്. ദമ്പതികൾക്ക് കരിക്കകം പമ്പ് ഹൗസിന് സമീപം 10 സെന്റ് സ്ഥലമുണ്ട്. ഇതിൽ 3 സെന്റ് അമ്പലം പണിയാൻ വിട്ട് നൽകണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടു. എന്നാൽ തങ്ങളുടെ സ്ഥലം വിൽക്കുന്നതിനെപ്പറ്റി ദമ്പതികൾ ചിന്തിച്ചിരുന്നില്ല. 3 സെന്റായി സ്ഥലം നൽകില്ലെന്നും 10 സെന്റ് മാർക്കറ്റ് വിലയ്ക്ക് നൽകാമെന്നും ഇവർ പറഞ്ഞു. ഇത് അംഗീകരിക്കാതെ സംഘം പിറ്റേ ദിവസം ഇവരുടെ അനുവാദം കൂടാതെ അനധികൃതമായി സ്ഥലത്തെത്തുകയും ഒരു വിളക്ക് വയ്ക്കുകയും ചെയ്തു.

തങ്ങളുടെ ഭൂമി അനധികൃതമായി കയ്യേറി എന്ന് കാണിച്ച് അനീഷ് ഇക്കഴിഞ്ഞ പതിമൂന്നാം തിയതി പേട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എതിര്‍കക്ഷികള്‍ക്ക് വക്കീല്‍ നോട്ടീസും നല്‍കിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ സംഘം വീണ്ടും സ്ഥലത്തെത്തി വിളക്ക് വെച്ചു. സംഭവം ആവർത്തിക്കാതിരിക്കുവാൻ ഗേറ്റ് സ്ഥാപിക്കാന്‍ സ്ഥലത്തെത്തിയ അനീഷിനെയും ആര്യയെയും സംഘം ആക്രമിക്കുകയായിരുന്നു. തെളിവിനായി വീഡിയോ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഘം അനീഷിനെയും ആര്യയെയും പിടിച്ചുതള്ളുകയും മര്‍ദിക്കുകയും ചെയ്തു. കഴക്കൂട്ടം സ്വദേശി രാജേന്ദ്രന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *