Your Image Description Your Image Description

ഹൈദരബാദ്: 3 ദിവസത്തിനുള്ളിൽ ഇവിടുത്തെ ഫാമുകളിൽ ചത്തുവീണത് 2500 കോഴികളാണ്. കോഴി ഫാമുകളിൽ അജ്ഞാത രോഗം പടർന്നു പിടിക്കുമ്പോൾ തെലങ്കാനയിലെ കർഷകരുടെ നെഞ്ചിൽ തീയാണ്. തെലങ്കാനയിലെ വനപാർത്തിയിലെ കോഴി ഫാമുകളിലാണ് അജ്ഞാത രോഗം പടർന്ന് പിടിച്ചിട്ടുള്ളത്. മൂന്ന് ദിവസങ്ങൾക്കുള്ളിലാണ് വലിയ രീതിയിൽ ഇവിടെ കോഴികൾ ചത്ത് വീഴുന്നത്. സംഭവത്തിന് പിന്നാലെ അധികൃതർ കോഴി ഫാമുകളിൽ പരിശോധന ആരംഭിച്ചു. വെറ്റിനറി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.

ഫെബ്രുവരി16, 17, 18 മുതലാണ് കോഴികൾ നിന്ന നിൽപ്പിൽ വീണു ചാവാൻ തുടങ്ങിയത്. ആദ്യ ദിനത്തിൽ 117 കോഴികളും 17ന് 300 കോഴികളും ശേഷിച്ചവ 18ാം തിയതിയുമാണ് ചത്തത്. നേരത്തെ ഏതാനും കോഴികൾ ഇത്തരത്തിൽ ചത്തിരുന്നു. ഫാമുകൾ സന്ദർശിച്ച ഉദ്യോഗസ്ഥർ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കാര്യമായ ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കാതെയാണ് രോഗം വന്നതെന്നാണ് കർഷകർ പറയുന്നത്. അജ്ഞാത രോഗബാധയ്ക്ക് പിന്നാലെ ജില്ലയിലെ മറ്റ് കോഴി ഫാമുകൾക്ക് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *