Your Image Description Your Image Description

പീ​രു​മേ​ട്: കു​ട്ടി​ക്കാ​നം എം.​ബി.​സി എ​ഞ്ചി​നീ​യ​റി​ങ്​ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥിക്ക് മ​ർ​ദ​ന​മേ​റ്റതിൽ കേസെടുത്ത് പൊലീസ്. വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ചു​മ​ല സ്വ​ദേ​ശി സു​ധീ​ഷി​നെയാണ് (21)കോ​ള​ജി​ന് സ​മീ​പ​മു​ള്ള പോ​ത്തു​പാ​റ സ്വ​ദേ​ശി​ക​ളാ​യ എ​ട്ടം​ഗ സംഘം മ​ർ​ദി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് സുധീഷ് കോ​ള​ജി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് മടങ്ങുമ്പോളായിരുന്നു സംഭവം. ബൈ​ക്കി​ലെ​ത്തി​യ സം​ഘം സുധീഷ് സഞ്ചരിച്ച ഓ​ട്ടോ ത​ട​ഞ്ഞ്​​ നിർത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് കു​ട്ടി​ക​ളെ ബ​ല​മാ​യി ഇ​റ​ക്കി​വി​ട്ട ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം നടത്തിയതെന്ന് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പറയുന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച എം.​ബി.​സി എ​ഞ്ചി​നീ​യ​റി​ങ്​ കോ​ള​ജി​ൽ കാ​ർ ഷോ ​ന​ട​ന്നി​രു​ന്നു. ഇ​ത് കാണുവാൻ പ്രതികളായ എ​ട്ടം​ഗ സംഘം കോളേജിൽ എത്തിയിരുന്നു. എന്നാൽ ഇ​വ​ർ വ​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​മ്പ​സി​ൽ ക​ട​ക്കാ​ൻ സു​ധീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​ത് ത​ർ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഇ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്രതികളെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *