Your Image Description Your Image Description

കണ്ണൂര്‍: കൈക്കൂലി ‌വാങ്ങുന്നതിനിടെ പിടിയിലായ മുൻ കൊമേഴ്ഷ്യൽ ടാക്സ് ഓഫീസർക്ക് മൂന്ന് വർഷം കഠിന തടവ് വിധിച്ച് കോടതി. തളിപ്പറമ്പിലെ കൊമേഴ്സ്യൽ ടാക്സ് ഓഫീസറായിരുന്ന എം.പി.രാധാകൃഷ്ണനാണ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. തലശ്ശേരി വിജിലൻസ് കോടതിയാണ് ശിക്ഷിച്ച വിധിച്ചത്. 2011ൽ സ്വകാര്യ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന് വേണ്ടി ആവശ്യപ്പെട്ട 25000 രൂപയിൽ ആദ്യ​ഗഡുവായി 5000 രൂപ വാങ്ങുന്നതിനിടെയാണ് രാധാകൃഷ്ണൻ പിടിയിലായത്. കഠിന തടവിനൊപ്പം അൻപതിനായിരം രൂപ പിഴയൊടുക്കാനും വിജിലൻസ് കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *