Your Image Description Your Image Description

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്കായി (ബിഎംസി) ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (പിബിആർ) രണ്ടാം ഭാഗം തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനജൈവവൈവിധ്യ ബോർഡും ആലപ്പുഴ ജില്ലാതല ജൈവവൈവിധ്യ കോ-ഓർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെ.എസ്.ബി.ബി.) ചെയർമാൻ ഡോ. എൻ അനിൽകുമാർ അധ്യക്ഷനായി. കെ.എസ്.ബി.ബി. മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പിബിആർ രണ്ടാം ഭാഗം തയ്യാറാക്കൽ രീതിശാസ്ത്രം, വിവരശേഖരണം, വിവരശേഖരണ ഫോറങ്ങൾ എന്നിവയാണ് രണ്ട് സെക്ഷനുകളിലായി നടത്തിയ പരിശീലനത്തിൽ ഉൾപ്പെടുത്തിയത്. കെ.എസ്.ഇ.ബി. ചെയർമാൻ ഡോ. എൻ അനിൽകുമാർ, കെ.എസ്.ഇ.ബി മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, കെ.എസ്.ബി.ബി. പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി എസ് വിമൽകുമാർ, കെ.എസ്.ബി.ബി. സീനിയർ സയന്റിഫിക് ഓഫീസർ ഡോ. ബി ബൈജുലാൽ എന്നിവർ ക്ലാസുകൾ നയിച്ചു. 60 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ബിഎംസി പ്രതിനിധികൾ പരിശീലനത്തിൽ പങ്കെടുത്തു. അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസർ റോബിൻ തോമസ്, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ നിത്യാ ടിവി, കെ.എസ്.ബി.ബി. ജില്ലാ കോഡിനേറ്റർ ശ്രുതി ജോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, മറ്റ് ജനപ്രതിനിധികൾ,

ഉദ്യോഗസ്ഥർ, ബിഎംസി കൺവീനർമാർ, ബിഎംസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *