കൊച്ചി: മസ്തകത്തിന് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അതിരപ്പിള്ളിയിലെ കാട്ടാന ചരിഞ്ഞു. മയക്കുവെടി വെച്ച് കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടി കോടനാട്ട് ചികിത്സക്കെത്തിച്ച കൊമ്പനാണ് ചരിഞ്ഞത്.
തുമ്പികൈയിലേക്കും അണുബാധ ബാധിച്ചിരുന്നു. ആന രക്ഷപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളതെന്ന് നേരത്തേ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.