Your Image Description Your Image Description

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വ​ന്‍ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങി മു​ണ്ട​ക്കൈ, ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍. ജ​ന​ശ​ബ്ദം ആ​ക്ഷ​ന്‍ ക​മ്മി​റ്റി ഞാ​യ​റാ​ഴ്ച ദു​ര​ന്ത​ഭൂ​മി​യി​ല്‍ കു​ടി​ല്‍ കെ​ട്ടി സമരം ചെ​യ്യും.

പു​ന​ര​ധി​വാ​സം പൂ​ര്‍​ത്തി​യാ​ക്കു​ക, സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ജോ​ലി ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ജ​ന​കീ​യ ആ​ക്ഷ​ന്‍ ക​മ്മി​റ്റി തി​ങ്ക​ളാ​ഴ്ച നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്തം ന​ട​ന്ന് ഏ​ഴ് മാ​സം പി​ന്നി​ട്ടി​ട്ടും ഒരു ന​ട​പ​ടി പോ​ലും പൂ​ര്‍​ത്തി​യാ​ക്കാ​ത്ത​തി​ല്‍ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് അ​തൃ​പ്തി​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *