Your Image Description Your Image Description

എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്ച​ർ, ഫാ​ർ​മ​സി, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്ക്‌ 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​പേ​ക്ഷ www.cee.kerala.gov.inലെ ‘KEAM 2025 Online Application’ ​ലി​ങ്ക് മു​ഖേ​ന മാ​ർ​ച്ച് 10 വൈ​കീ​ട്ട്‌ അ​ഞ്ച്​ വ​രെ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​രു​ടെ എ​സ്.​എ​സ്.​എ​ൽ.​സി, ത​ത്തു​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ജ​ന​ന​ത്തീ​യ​തി, നാ​ഷ​ണാ​ലി​റ്റി, നേ​റ്റി​വി​റ്റി തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഫോ​ട്ടോ, ഒ​പ്പ് എ​ന്നി​വ അ​പേ​ക്ഷ​യോ​ടൊ​പ്പം ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം.

വി​വി​ധ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ അ​പ്‍ലോ​ഡ് ചെ​യ്യു​ന്ന​തി​ന് മാ​ർ​ച്ച് 15 വൈ​കീ​ട്ട്‌ അ​ഞ്ചു വ​രെ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. അ​പേ​ക്ഷ​ക​ൻ ഏ​തെ​ങ്കി​ലും ഒ​രു കോ​ഴ്സി​നോ/​എ​ല്ലാ കോ​ഴ്സു​ക​ളി​ലേ​ക്കു​മോ ഉ​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഒ​രു ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ മാ​ത്ര​മേ സ​മ​ർ​പ്പി​ക്കാ​ൻ പാ​ടു​ള്ളൂ. കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും മേ​ൽ​പ​റ​ഞ്ഞ തീ​യ​തി​ക്കു​ള്ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തും നാഷണൽ ടെ​സ്റ്റി​ങ്​ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) ന​ട​ത്തു​ന്ന നീ​റ്റ് യു.​ജി 2025 പ​രീ​ക്ഷ എ​ഴു​തി യോ​ഗ്യ​ത നേ​ടേ​ണ്ട​തു​മാ​ണ്.

ആ​ർ​ക്കി​ടെ​ക്ച​ർ കോ​ഴ്സി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​തും കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ ന​ട​ത്തു​ന്ന ‘നാ​റ്റ 2025’ പ​രീ​ക്ഷ എ​ഴു​തി യോ​ഗ്യ​ത നേ​ടേ​ണ്ട​തു​മാ​ണ്. പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം, പ്രോ​സ്പെ​ക്ട​സ് എ​ന്നി​വ www.cee.kerala.gov.inലു​ണ്ട്‌.
ഹെ​ൽ​പ് ലൈ​ൻ ന​മ്പ​ർ: 0471 -2332120, 0471-2338487, 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *