Your Image Description Your Image Description

ഹ്യുണ്ടായി തങ്ങളുടെ ജനപ്രിയ സെഡാൻ വെർണയുടെ വില വർധിപ്പിച്ചു. അടുത്തിടെ, ക്രെറ്റ, അൽകാസർ, ട്യൂസൺ, ഓറ തുടങ്ങിയ വാഹനങ്ങളുടെ വിലയും കമ്പനി വർധിപ്പിച്ചിരുന്നു. ഹ്യുണ്ടായി വെർണയുടെ വില 7,000 രൂപയാണ് വർധിച്ചത്. ഇത് എല്ലാ വകഭേദങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ പുതിയ പ്രാരംഭ എക്സ്-ഷോറൂംവില 11.07 ലക്ഷം രൂപ ആണ്. ഉയർന്ന വേരിയന്റിന് 17.55 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ വർധനവ് എല്ലാ വകഭേദങ്ങൾക്കും ബാധകമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഈ കാർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. രണ്ടാമത്തേത് 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ്. ഹ്യുണ്ടായി വെർണ 10 വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സിംഗിൾ പെയിൻ സൺറൂഫ്, എയർ പ്യൂരിഫയർ സഹിതം വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ കാറിന്റെ ഇന്റീരിയറിലുണ്ട്.

സുരക്ഷയ്ക്കായി 6-എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഉണ്ട്. അതേസമയം വില വർധനവിന്റെ കാരണം ഹ്യുണ്ടായി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അസംസ്‍കൃത വസ്‍തുക്കളുടെ വിലയിലെ വർദ്ധനവ്, നിർമ്മാണ ചെലവിലെ വർദ്ധനവ്, പുതിയ സുരക്ഷാ, സാങ്കേതിക സവിശേഷതകൾ തുടങ്ങിയ ചില കാരണങ്ങളാൽ വില വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *