Your Image Description Your Image Description

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉണ്ടായിട്ടുള്ള അംഗങ്ങളുടെ ആകസ്മിക ഒഴിവു നികത്തുന്നതിലേക്കായി ജില്ലയിലെ കാവാലം ഗ്രാമപഞ്ചായത്ത് 03-പാലോടം വാർഡിലും മുട്ടാർ ഗ്രാമപഞ്ചായത്തിലെ 03- മിത്രക്കരി ഈസ്റ്റ് വാർഡിലും ഫെബ്രുവരി 24 ന് (തിങ്കളാഴ്ച രാവിലെ 07 മുതൽ വൈകുന്നേരം 6 വരെ) ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനും വോട്ടെണ്ണൽ 25 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്താനും തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. ഉപ-തിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്നരേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾ പ്രത്യേക അനുമതി നൽകേണ്ടതാണെന്ന് ജില്ല കളക്ടർ അറിയിച്ചു. (പിആർ/എഎൽപി/540)

Leave a Reply

Your email address will not be published. Required fields are marked *