Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രണ്ടാമത്തെ വലിയ രാജ്യമായി ഇന്ത്യ ഉയര്‍ന്നു. പട്ടികയില്‍ ചൈനയെ ആണ് ഇന്ത്യ പിന്തള്ളിയത്. ദ വേള്‍ഡ് റാങ്കിംഗിന്റെ എക്‌സ് പേജിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

അമേരിക്കയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 67,00,000 കിലോമീറ്റര്‍ റോഡാണ് രാജ്യത്തുള്ളത്.

കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടെ ദേശീയ പാതകളുടെ നീളം 59 ശതമാനമാണ് വര്‍ദ്ധിച്ചത്. ദേശീയ പാതകളുടെ ദ്രുതഗതിയിലുള്ള വികാസമാണ് ചൈനയെ കടത്തിവെട്ടാന്‍ കാരണം.

2013-14ല്‍ ദേശീയ പാതകളുടെ ആകെ നീളം 91,287 കിലോമീറ്ററായിരുന്നുവെങ്കില്‍ 2022-23ല്‍ 1,45,240 കിലോമീറ്ററായി ഉയര്‍ന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 2022ല്‍ വരെ ഇന്ത്യയുടെ റോഡ് ശൃംഖല 5.89 ദശലക്ഷം കിലോമീറ്ററുകളാണ് പിന്നിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *