Your Image Description Your Image Description

തിരുവനന്തപുരം: കോൺഗ്രസിലെ തർക്കങ്ങൾ തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്ന സംസ്ഥാന നേതൃയോഗത്തിന്‍റെ വിലയിരുത്തലിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ ഒരുങ്ങി മുസ്ലീം ലീഗ്. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം, തരൂരിന്‍റെ ലേഖനവിവാദം, തുടങ്ങിയ വിവാ​ദങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേഗത്തിൽ ഇടപെട്ടില്ലെന്നതാണ് ലീഗിന്‍റെ പരാതി.

യുഡിഎഫിന്‍റെ മേൽക്കൈ കോണ്‍ഗ്രസ് കളയുമെന്ന ആശങ്കയിലാണ് മുസ്ലിം ലീഗ് ഉള്ളത്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിൽക്കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താൻ മുസ്ലീം ലീഗ് നേതൃയോഗം തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *