Your Image Description Your Image Description

കോഴിക്കോട്: കൊടുവള്ളി ഓമശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി മർദിച്ചതായി പരാതി. ഓമശ്ശേരിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായി ജോലി ചെയ്യുന്ന ഷബീര്‍ അലിയെയാണ് കഴിഞ്ഞ ദിവസം ഒരു സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. ഇയാൾ ജോലി ചെയുന്ന സ്ഥാപനത്തിന്റെ ഉടമ ഫിറോസ് ഖാനാണ് ആക്രമണത്തിന് പിന്നിലെന്ന് യുവാവ് പോലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. സാമ്പത്തിക തർക്കങ്ങളാണ് പ്രശ്നങ്ങൾക്ക് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്ച ആണ് ഏജന്‍സി ഉടമ
ഫിറോസ് ഖാൻ ഷബീറലിയെ തട്ടികൊണ്ട് പോയത്. തുടർന്ന് കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശ്ശേരിയിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ചും പൂര്‍ണ നഗ്‌നനാക്കിയ ശേഷം ക്രൂരമായി ആക്രമിച്ചു. തുടര്‍ന്ന് ശരീരത്തില്‍ മുളകുപൊടി തേച്ചതായും യുവാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് അവശനിലയിലായപ്പോൾ താമരശ്ശേരി ടൗണില്‍ കൊണ്ടുവന്നു ഉപേക്ഷിച്ചു പോയി.

Leave a Reply

Your email address will not be published. Required fields are marked *