Your Image Description Your Image Description

ന്യൂഡൽഹി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉൾപ്പെടെ മൂന്നു പേർ കൂടി അറസ്റ്റിൽ. മലയാളിയായ പി എ അഭിലാഷ്, വേദൻ ലക്ഷ്മൺ ടൻഡേൽ, അക്ഷയ് രവി നായിക് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ വിശാഖപട്ടണം ചാരക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കൊച്ചിയിൽ നിന്നാണ് അഭിലാഷിനെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്. വേദൻ ലക്ഷ്മൺ ടൻഡേൽ, അക്ഷയ് രവി നായിക് എന്നിവരെ കർണാടകയിലെ ഉത്തര കന്നട ജില്ലയിൽ നിന്നും പിടികൂടി.

മൂന്നുപേരും സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എൻഐഎ അറിയിച്ചു. കാർവാർ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങൾ പാക് ചാര സംഘടനക്ക് കൈമാറിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതിന് പണം കൈപ്പറ്റുകയും ചെയ്തെന്നാണ് എൻഐയുടെ കണ്ടെത്തൽ.

കേസിൽ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. നാവികസേനയുടെ സുപ്രധാന വിവരങ്ങൾ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *