Your Image Description Your Image Description

പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ പവർലിഫ്റ്ററായ യുവതിക്ക് ദാരുണാന്ത്യം. ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻ യാഷ്തിക ആചാര്യ(17) ആണ് മരിച്ചത്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ പരിശീലനത്തിനിടെ 270 കിലോ​ഗ്രാം ഭാരം ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 270 കിലോഗ്രാം ഭാരം ഉയർത്തുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് ബാർബെൽ താരത്തിന്റെ കഴുത്തിൽ വീഴുകയായിരുന്നു. ജൂനിയർ നാഷണൽ ഗെയിംസിൽ സ്വർണ്ണ മെഡൽ ജേതാവാണ് പതിനേഴുകാരിയായ യഷ്തിക ആചാര്യ.

ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, യാഷ്തിക ആചാര്യ തന്റെ പരിശീലകനോടൊപ്പം പരിശീലനം നടത്തുന്നതിനിടെ ഭാരമേറിയ വടി വഴുതി അവരുടെ മേൽ വീണത്. ആഘാതം ഗുരുതരമായതിനാൽ അവരുടെ കഴുത്ത് ഒടിഞ്ഞു. പരിശീലനത്തിനിടെ അവരെ സഹായിച്ച പരിശീലകനും നിസാര പരിക്കേറ്റു. യഷ്ടിക ആചാര്യയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *