Your Image Description Your Image Description

ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നി​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വി​ന്‍റെ ഭാ​ര്യ​ കൊ​ല്ല​പ്പെ​ട്ടു. ലു​ധി​യാ​ന​യി​ലെ റൂ​ർ​ക്ക ഗ്രാ​മ​ത്തി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി സം​ഭ​വംഅതിക്രമം ന​ട​ന്ന​ത്.

ആം ​ആ​ദ്മി നേ​താ​വ് അ​നോ​ഖ് മി​ത്ത​ലി​ന്‍റെ ഭാ​ര്യ ലി​പ്സി മി​ത്ത​ൽ ആ​ണ് മ​രി​ച്ച​ത്. ലു​ധി​യാ​ന-​മ​ലേ​ർ​കോ​ട്‌​ല റോ​ഡി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്നും അ​ത്താ​ഴം ക​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും ക​വ​ർ​ച്ച​ക്കാ​ർ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ലി​പ്‌​സി മി​ത്ത​ൽ (33) സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ഭ​ർ​ത്താ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

 

Leave a Reply

Your email address will not be published. Required fields are marked *