Your Image Description Your Image Description

കോട്ടയം : നിരവധി തൊഴിൽ ചെയ്തിട്ടും രക്ഷപിടിക്കാത്തതിനാൽ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ് (32) നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്‌തത്‌.

ഇയാളുടെ പകൽ നിന്നും 8 ഗ്രാം എം.ഡി.എം.എയും, ഒരു ഗ്രാം കഞ്ചാവും കണ്ടെടുത്തു.എം.ഡി.എം.എ സിലോക്ക് കവറിലാക്കി ആവശ്യക്കാർക്ക് ഗ്രാമിന് 3000 രൂപ എന്ന നിരക്കിലായിരുന്നു വില്പന. ഇയാൾക്ക് രാസലഹരി നൽകുന്നയാളിനെക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘമാണോയെന്നും സംശയിക്കുന്നുണ്ട്. പ്രതിയെ റിമാഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *