Your Image Description Your Image Description

നമ്മുടെ ബോഡി എല്ലാ കാലത്തും ഫിറ്റ് ആയിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഫിറ്റ്നസ് നിലനിർത്താൻ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണ് ജിമ്മിൽ പോക്ക്. എന്നാൽ അതിന് സാധിക്കാത്തവർക്ക് ഫിറ്റ്നസ് നിലനിർത്താൻ വഴികളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതിനുള്ള ചില വഴികളാണിവ…

നടത്തം
തീർച്ചയായും ഒരു ദിവസം കുറഞ്ഞത് 10,000 ചുവടുകളെങ്കിലും നടക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ആഴ്ചയില്‍ മൂന്ന് മണിക്കൂര്‍ നടക്കുന്നത് 50 വയസിന് താഴെയുള്ള വ്യക്തികളില്‍ ശരീരഭാരം, ബോഡിമാസ് ഇന്‍ഡക്‌സ്, അരക്കെട്ടിന്റെ വലിപ്പം എന്നിവ കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്.

നൃത്തം
വിനോദം മാത്രമല്ല നല്ല വായമം കൂടിയാണ് നൃത്തം. 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഡാന്‍സ് സെക്ഷന്‍ 500 കലോറിവരെ എരിച്ച് കളയാന്‍ സഹായിക്കും. കലോറി എരിച്ച് കളയാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് നൃത്തം.

പടികൾ ക‍യറുക
നടത്തം പോലെ തന്നെ മികച്ച വർക്കൗട്ടാണ് പടികൾ ക‍യറുന്നത്. പടികള്‍ കയറുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. മാത്രമല്ല ഇത് ഹൃദ്‌രോഗം, പൊണ്ണത്തടി, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.

കായികം
ശരീരം അനങ്ങുന്ന കായിക വിനോദങ്ങളിൽ ഇടപഴകുന്നത് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യും. നീന്തൽ, ടെന്നീസ്, ബാഡ്മിന്‍റൺ, എന്നിവയിൽ ഏർപ്പെടുന്നത് രക്തസമ്മർദ്ദം നിലനിർത്താനും നിയന്ത്രിക്കാനും ഏറെ സഹായിക്കും.

സ്കിപ്പിങ് റോപ്പ്
ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്തുന്നതിന് ജമ്പിംഗ് റോപ്പ് പോലെയുളള വ്യായാമങ്ങള്‍ക്കായി ദിവസവും 5, 10 മിനിറ്റ് മാറ്റിവയ്ക്കുക. ജമ്പിംഗ് റോപ്പ് , ഓട്ടം പോലുള്ള വ്യായാമത്തിന് തുല്യമായ കലോറി എരിച്ചുകളയുന്നു. ചില സന്ധികളില്‍ മര്‍ദ്ദം കുറയ്ക്കുന്നു. ഇത് സഹിഷ്ണുത, വേഗത, ചടുലത എന്നിവ മെച്ചപ്പെടുത്താനും ഏറെ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *