Your Image Description Your Image Description

പുതിയ പ്രണയത്തിൽ സ്ഥിരീകരണവുമായി മുന്‍ ഇന്ത്യൻ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റിൽ ഇന്ത്യയുടെ മത്സരത്തിനിടെ ഗ്യാലറിയിൽ കണ്ട യുവതിയെ ചുറ്റിപ്പറ്റിയായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെ അയര്‍ലന്‍ഡ് സ്വദേശിയും മോഡലുമായ സോഫി ഷൈനാണ് ധവാനൊപ്പമുണ്ടായിരുന്ന യുവതിയെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു.

ഒരു ടോക് ഷോയിലാണ് പ്രണയത്തിലാണോ എന്ന ചോദ്യത്തിന് എല്ലായ്പ്പോഴും പ്രണയത്തിലാണെന്ന് ധവാൻ മറുപടി നൽകിയത്. പ്രണയത്തിന്‍റെ കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്നും മുന്‍ പ്രണയം വലിയ തിരിച്ചറിവുകളില്ലാത്ത കാലത്ത് സംഭവിച്ചതാണെങ്കില്‍ ഇപ്പോൾ തനിക്ക് ധാരാളം തിരിച്ചറിവുകളായി ഈ പ്രണയം മാറിയെന്നും ധവാന്‍ പറഞ്ഞു.

ആരുടെയും പേര് ഞാന്‍ പറയുന്നില്ല, എന്നാല്‍ എന്‍റെ കൂടെ കണ്ട അതിസുന്ദരിയായ പെണ്‍കുട്ടി എന്‍റെ ഗേള്‍ ഫ്രണ്ടാണ്. ഇനി നിങ്ങള്‍ കണ്ടുപിടിക്കൂ എന്നായിരുന്നു ധവാന്‍റെ മറുപടി. ടോക് ഷോയിലെ ആ സദസ്സിൽ സോഫി ഷൈനയും ഉണ്ടായിരുന്നു. ആദ്യ ഭാര്യയായ അയേഷ മുഖർജിയും ധവാനും 2023ൽ ഔദ്യോഗികമായി വേർപിരിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *