Your Image Description Your Image Description

ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെൻ്റ് ക്ലെയറാണ് വെളിപ്പെടുത്തലുമായി എത്തിയത്. അഞ്ച് മാസം മുമ്പ് മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്നാണ് ആഷ്ലി പറയുന്നത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്.

ഞങ്ങളുടെ കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളരാൻ അനുവദിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആവശ്യപ്പെടുന്നു’, ആഷ്‌ലി സെൻ്റ് ക്ലെയർ എക്സിൽ കുറിച്ചു. 2002 മുതൽ മസ്‌കിന് 12 കുട്ടികൾ ജനിച്ചിട്ടുണ്ട്. മുൻ ഭാര്യ ജസ്റ്റിൻ മസ്‌കിൽ ജനിച്ച ആദ്യത്തെ കുഞ്ഞ് ശൈശവകാലത്ത് തന്നെ മരണപ്പെട്ടിരുന്നു. 2008 ആയപ്പോഴേക്കും ജസ്റ്റിന് ഐവിഎഫിലൂടെ അഞ്ച് കുട്ടികൾ ജനിച്ചിരുന്നു.

പിന്നീടാണ് ബ്രീട്ടീഷ് നടി തലൂലാ റിലേയുമായി മസ്‌ക് ബന്ധത്തിലാവുന്നത്. ഇവരെ രണ്ട് തവണ വിവാഹം ചെയ്യുകയും രണ്ട് തവണയും വേർപിരിയുകയും ചെയ്തു. എന്നാൽ ഈ ബന്ധത്തിൽ മസ്‌കിന് കുട്ടികളില്ല. അതേസമയം, സെൻ്റ് ക്ലെയറിൻ്റെ അവകാശവാദം മസ്‌ക് അംഗീകരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *