Your Image Description Your Image Description

വയനാട് :  കെ.എല്‍.എസ്.എയുമായി സഹകരിച്ച് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും ബത്തേരി സെന്റ് മേരീസ് കോളേജും സംയുക്തമായി ‘ഫ്ളൈ ഇന്‍ ബ്രൈറ്റ് കളേഴ്സ്’ ബോധവത്ക്കരണ ക്ലാസ് നടത്തി. കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജുമായ ജോഷി ജോണ്‍ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് അധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ നിക്കോളസ് ജോസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഉമ്മര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ് എന്നിവര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം, ട്രാഫിക്ക് ബോധവല്‍ക്കരണം, ശുചിത്വത്തിന്റെ പ്രാധന്യം എന്നി വിഷയങ്ങളില്‍ ക്ലാസ്സുകളെടുത്തു.

സെന്റ് മേരീസ് കോളേജ് കോമേഴ്സ് വിദ്യാര്‍ത്ഥികള്‍ മൈം അവതരിപ്പിച്ചു. പരിപാടിയില്‍ സിനിമാതാരം അബു സലീം, ഡി.എല്‍.എസ്.എ ജില്ലാ സെക്രട്ടറി സബ്ജഡ്ജ് കെ. അനീഷ് ചാക്കോ, സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പല്‍ പി സി റോയ് തുടങ്ങിയവര്‍ സംസാരിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിഫ് കോടതി സ്പെഷ്യല്‍ ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍, സുല്‍ത്താന്‍ ബത്തേരി നഗരസഭാ സ്ഥിരം സമിതി അംഗം പി എസ് ലിഷ, കോളേജ് അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *