Your Image Description Your Image Description

മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉടൻ സ്റ്റെയിൻഡ് ​ഗ്ലാസ് ആർട്ട് വർക്കുകൾ സ്ഥാപിക്കും. പ്രശസ്ത കലാകാരനായ സർ ബ്രയാൻ ക്ലാർക്കിന്റെ 17 മീറ്റർ നീളവും 34 മീറ്റർ വീതിയും ഉള്ള “കോൺകോർഡിയ” എന്ന സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട്‌വർക്കുകളാണ് വിമാനത്താവളത്തിൽ സ്ഥാപിക്കുക. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശ പ്രകാരമാണ് ഇത്തരമൊരു നടപടി.

സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട്‌വർക്ക് സ്ഥാപിക്കുന്നതിലൂടെ ടെർമിനലിന്റെ സൗന്ദര്യം വർധിക്കുമെന്നും നിറവും പ്രകാശവും സമന്വയിക്കുന്നതിലൂടെ ഇവിടെയെത്തുന്ന യാത്രക്കാർക്ക് മനോഹരമായ ഒരു ദൃശ്യാനുഭവമായിരിക്കും സമ്മാനിക്കുകയെന്നും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം സിഇഓ മുഹമ്മദ് യൂസിഫ് അൽബിൻഫല പറഞ്ഞു. വിമാനത്താവളങ്ങൾ പോലുള്ള പൊതു ഇടങ്ങളിൽ ഇത്തരം കലാ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിലൂടെ വിവിധ സംസ്കാരങ്ങളിൽപ്പെട്ട ആൾക്കാരെ തമ്മിൽ ബന്ധിപ്പിക്കാനും കഴിയുന്നതായി അദ്ദേഹം പറ‍ഞ്ഞു.

ലോക പ്രശസ്തി നേടിയ ചിത്രകാരനും ആർക്കിടെക്ചറൽ ആർട്ടിസ്റ്റുമാണ് സർ ബ്രയാൻ ക്ലാർക്ക്. ആധുനിക സ്റ്റെയിൻഡ് ​ഗ്ലാസ് കലയുടെ പിതാവെന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *