Your Image Description Your Image Description

സജിന്‍ ഗോപു നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൈങ്കിളി’. അനശ്വര രാജനാണ് നായിക വേഷത്തില്‍ എത്തുന്നത്. ‘പൈങ്കിളി’യിലെ പ്രോമോ സോങ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ‘ബേബി ബേബി’ എന്നാരംഭിക്കുന്ന ഗാനം ഒരു പക്കാ ഫണ്‍ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്. ഗാനത്തില്‍ തകര്‍ത്ത് ഡാന്‍സ് ചെയ്യുന്ന സജിന്‍ ഗോപുവിനെയും അനശ്വരയെയും ജിസ്മയേയും കാണാനാകും. ജസ്റ്റിന്‍ വര്‍ഗീസ് ഈണം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ലളിത വിജയകുമാര്‍, ഹിംന ഹിലാരി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 14 ന് റിലീസ് ചെയ്യും.

നടന്‍ ശ്രീജിത്ത് ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റേയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. സംവിധായകന്‍ ജിതു മാധവന്‍ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *