Your Image Description Your Image Description

ക​ണ്ണൂ​ർ: മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ ക​ണ്ണൂ​രി​ലെ പ​വി​ത്ര​ൻ മരണത്തിന് കീഴടങ്ങി. ചി​കി​ത്സ​യ്ക്ക് ശേ​ഷം പ​വി​ത്ര​ൻ ജ​നു​വ​രി 24ന് ​ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ശ്വാ​സ​കോ​ശ രോ​ഗ​ത്തെ തു​ട​ർ​ന്ന് മം​ഗ​ലാ​പു​ര​ത്തെ ഹെ​ഗ്ഡെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​വി​ത്ര​ൻ. വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റി​യാ​ൽ അ​ധി​ക​നാ​ൾ ആ​യു​സി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു.വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്നും മാ​റ്റി നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വ​ഴി​മ​ധ്യേ പ​വി​ത്ര​ന്‍റെ ശ്വാ​സം നി​ല​ച്ച​താ​യി ക​ണ്ട​തോ​ടെ മ​രി​ച്ച വി​വ​രം നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

14ന് മംഗലാപുരം ഹെഗ്‌ഡെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പവിത്രനെ മരിച്ചെന്ന് കരുതി കണ്ണൂർ എ കെ ജി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു ജീവനുണ്ടെന്ന് കണ്ടെത്തിയത്. പിന്നീട് ഏറെ നാൾ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടർന്നു. ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *