Your Image Description Your Image Description

തെറ്റായ ജീവിതശൈലിയും മോശം ഭക്ഷണക്രമവും കാരണം ഇന്നത്തെ തലമുറ അനുഭവിക്കുന്നത് വളരെ വലിയ ആരോ​ഗ്യ പ്രശ്നങ്ങളാണ്. ഏറ്റവും കൂടുതൽ പേർ നേരിടുന്നത് ഉദര സംബന്ധമായ രോ​ഗങ്ങളാണ്. ഇതിൽ വയറുവേദന, മലബന്ധം, ​​അസിഡിറ്റി, കുടലിനുണ്ടാകുന്ന അണുബാധ തുടങ്ങിയ പ്രശ്നങ്ങളാണ് ഏറ്റവും സാധാരണം. ഇത് തടയുന്നതിന് പലതരം മരുന്നുകളും വീട്ടു വൈദ്യങ്ങളും നാം പരീക്ഷിക്കാറുമുണ്ട്. ചിലരിൽ എന്തെല്ലാം പരീക്ഷിച്ചാലും ഈ പ്രശ്നങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകാറില്ല.

ഇത്തരം പ്രശ്നങ്ങൾ അനുഭവക്കുന്നവർക്കുള്ള ഒരു എളുപ്പവഴിയാണ് ഇവിടെ പറയുന്നത്. വളരെ ഫലപ്രദമായ ഒന്നാണ് ഇത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി, ഡയറ്റീഷ്യനും പോഷകാഹാര വിദഗ്ധയുമായ ശ്വേത ഷാ പഞ്ചൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നമുക്ക് വീട്ടിൽ‍ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന വളരെ രുചികരവും ആരോഗ്യകരവുമായ ഒരു പ്രീബയോട്ടിക് സാലഡിന്റെ പാചകകുറിപ്പാണ് വീഡിയോയിൽ പറയുന്നത്.

എന്തുകൊണ്ടാണ് കുടലിന് പ്രശ്നങ്ങൾ ഉണ്ടാകുന്നത്?

നിങ്ങൾ വളരെക്കാലമായി ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതിന് പിന്നിലെ കാരണം ശരീരത്തിൽ പ്രീബയോട്ടിക്സുകളുടെയും പ്രോബയോട്ടിക്സുകളുടെയും അഭാവമാണ് ഈ കുടൽ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായി ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. അത്തരം സാഹചര്യത്തിൽ, വയറ്റിൽ കൂടുതൽ വാതകം രൂപപ്പെടുന്നു, അതിലൂടെ ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നു.

പ്രീബയോട്ടിക് സാലഡ് എങ്ങനെ തയ്യാറാക്കാം

ചേരുവകൾ;

പ്രോബയോട്ടിക്കുകൾ നിറഞ്ഞ ഈ രുചികരവും ആരോഗ്യകരവുമായ സാലഡ് ഉണ്ടാക്കാൻ, നിങ്ങൾക്ക് വിപണിയിൽ ലഭ്യമാകുന്ന ഏത് സീസണൽ പച്ചക്കറികളും ഉപയോഗിക്കാം. കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി, കുറച്ച് പച്ചമുളക് എന്നിവയെല്ലാം ഇതിൽ ചേർക്കാവുന്നതാണ്.

തയ്യാറാക്കുന്നത്;

പ്രീബയോട്ടിക് സാലഡ് തയ്യാറാക്കാൻ, ആവശ്യമുള്ള നിങ്ങളുടെ അടുക്കളയിൽ ലഭ്യമായ പച്ചക്കറികൾ നീളത്തിൽ കഷണങ്ങളാക്കി മുറിക്കുക. കാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി, പച്ചമുളക് എന്നിവയാണ് എടുത്തതെങ്കിൽ, അവ ഒരു പാത്രത്തിലേക്ക് മാറ്റുക. അടുത്ത ഘട്ടത്തിൽ, ഈ പച്ചക്കറികൾക്ക് മുകളിൽ അല്പം വിനാഗിരിയും ആവശ്യത്തിന് പിങ്ക് ഉപ്പും ചേർക്കുക. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇത് അങ്ങനെ ഇരിക്കണം. വയറിൻ്റെ പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന വൈറ്റമിനുകളും ധാതുക്കളും നിറഞ്ഞ ഈ സാലഡ് ഒരു മണിക്കൂറിന് ശേഷം കഴിക്കാം. നിങ്ങൾക്ക് ഇത് ഭക്ഷണത്തോടൊപ്പമോ നേരിട്ടോ കഴിക്കാം. ഇത് വയറ്റിലെ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകും. ഇതോടൊപ്പം, ശരീരത്തിന് മറ്റ് നിരവധി ഗുണങ്ങളും നൽകുന്നു.

വയറ്റിലെ പ്രശ്നങ്ങൾ ഒഴിവാക്കാൻ, ആദ്യം ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുക. എരിവുള്ള ഭക്ഷണം കഴിക്കരുത്, ഭക്ഷണത്തിൽ നാരുകളുടെ അളവ് വർദ്ധിപ്പിക്കുക, ഭക്ഷണം ഒഴിവാക്കരുത്, ആവശ്യത്തിന് വെള്ളം കുടിക്കുക, സമ്മർദ്ദം കുറയ്ക്കുക എന്നിങ്ങനെ പല രീതിയിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം.

കുടലിന്റെ ആരോഗ്യം പരിപാലിക്കാൻ, നിങ്ങളുടെ ജീവിതശൈലി ശ്രദ്ധിക്കുക. ആരോഗ്യം ആരോഗ്യകരമായി നിലനിർത്തുന്നതിനുള്ള ഒരു നല്ല മാർഗമാണ് കുടലിന്റെ ആരോഗ്യം. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതും ദിവസവും വ്യായാമമോ യോഗയോ ചെയ്യുന്നതും ഈ പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *